
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, എല്‍ഡിഎഫ് ക്യാമ്പില്‍ ആവേശം ഉയരുകയാണ്. നിലമ്പൂരിലെ ജനത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നല്‍കിയ ആവേശ സ്വീകരണത്തില്‍ എതിര്‍ കക്ഷിക്ക് അടക്കമുണ്ടായ ആശങ്കകള്‍ പല വിധ വിവാദങ്ങളിലേക്ക് നയിച്ചപ്പോഴും, ജനാധിപത്യപരമായി താന്‍ വോട്ടു തേടുകയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണ് എം സ്വരാജ്.
ALSO READ: കൊടുവള്ളി തട്ടിക്കൊണ്ടുപോകല്‍ കേസ്; ഒരാൾ കൂടി പിടിയിൽ
ജനങ്ങളുടെ മനസറിയാന്‍ കൈരളി ന്യൂസ് നടത്തുന്ന പടക്കളം പരിപാടിയില്‍ വോട്ടര്‍മാരുടെ ആവേശത്തിനൊപ്പം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ കോണ്‍ഗ്രസ് പ്രതിനിധിയോടുള്ള ചോദ്യവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ALSO READ: കുടുംബശ്രീ അംഗങ്ങള്‍ക്കും സാങ്കേതിക മികവ്; K- TAP പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം
വികസനപാതയിൽ സഞ്ചരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആത്മവിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം വയനാട്ടില്‍ നിന്നും പാര്‍ലമെന്റിലേക്ക് ജയിപ്പിച്ച് വിട്ട എംപിയെ കുറിച്ചായിരുന്നു വി വസീഫിന്റെ ചോദ്യം. കോണ്‍ഗ്രസ് പ്രതിനിധിയോട് എംപി എവിടെയെന്ന് ചോദിക്കുന്നതിനൊപ്പം നാട്ടിലൊരു അപകടമോ മരണമോ സംഭവിച്ചാല്‍ എംപി വരാറുണ്ടോ എന്നടക്കമുള്ള ചോദ്യങ്ങളാണ് വി വസീഫ് ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി മറുഭാഗത്തിന് ഉണ്ടായിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ALSO READ: ഇടുക്കി തൊമ്മൻകുത്തിൽ കുരിശ് പൊളിച്ച സംഭവം ; ഫോറസ്ററ് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

