മോദി ഗ്യാരണ്ടി എന്നു പറയുന്നത് ജനവിരുദ്ധതയാണ്, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേയുള്ള തെരഞ്ഞെടുപ്പാവണം ഇത്: വി വസീഫ്

എല്ലാവർക്കും സമീപിയ്ക്കാവുന്ന പ്രതിനിധിയാവും താനെന്ന് വി വസീഫ്. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേയുള്ള തെരഞ്ഞെടുപ്പാവണം ഇത്. മണ്ഡലത്തിലെ പശ്ചാത്തല സൗകര്യങ്ങൾ മതിയായതാണോ എന്ന് ജനങ്ങൾ വിലയിരുത്തണം എന്നും വസീഫ് പറഞ്ഞു.

ALSO READ: അവാർഡുകൾ നൽകി ഗോപിയാശാനെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഫലം കാണാതെ പോയത്: വി കെ സനോജ്
ട്രെയിൻ സൗകര്യം ഉപകാരപ്രദമാം വിധം സ്റ്റോപ്പുകളില്ല.എൻഐഎ ഭേദഗതി ബില്ലു വന്നപ്പോൾ മലപ്പുറത്തുനിന്ന് ജയിച്ചു പോയവർ വേണ്ടവിധം പ്രതികരിച്ചില്ല.വിദ്യാഭ്യാസ മേഖലയിൽ വേണ്ട പരിഗണന മലപ്പുറത്തിനു കിട്ടിയില്ല.മലപ്പുറത്ത് 2004 ആവർത്തിക്കും. എതിർ സ്ഥാനാർത്ഥിയുടെ മണ്ഡലമാറ്റം ജനങ്ങളെ കബളിപ്പിയ്ക്കാൻ മാത്രമാണെന്നും വസീഫ് പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന നിലപാട് ഇടതുപക്ഷത്തിനുണ്ട്.മോദി ഗ്യാരണ്ടി എന്നു പറയുന്നത് ജനവിരുദ്ധതയാണ് എന്നും വസീഫ് വ്യക്തമാക്കി.

ALSO READ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്റെ മകൾ, തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാന ഗവർണ്ണർ സ്ഥാനം രാജിവെച്ചു; ബിജെപി സ്ഥാനാർത്ഥിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News