‘ലഹരി മാഫിയകള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ചുള്ള പോരാട്ടം നാട് ആഗ്രഹിക്കുന്നു’; അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യമെന്നും വി വസീഫ്

v-vaseef-dyfi-war-against-drugs

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രവര്‍ത്തന ഫണ്ടിന് വേണ്ടി എ ഐ സി സി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെ എസ് യു- യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്യുന്നതെന്ന് ഞങ്ങള്‍ ചോദിക്കില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു. കാരണം ലഹരിക്കെതിരെയുള്ള പോരാട്ടത്തെ അത്തരം ചോദ്യങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നുള്ളത് കൊണ്ടാണ്. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തുഷാര്‍ ഗോയലില്‍ നിന്നും 5,600 കോടി രൂപയുടെ ലഹരി പിടിച്ചത് ആരും മറന്നിട്ടില്ല. തുഷാര്‍ ഗോയല്‍ കെ സി വേണുഗോപാലിനെ ഇരട്ട സഹോദരനെപോലെ ചേര്‍ത്ത് പിടിക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വൈറലാണ്.


അരുവിക്കരയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കില്‍ നിന്നും മൊത്ത വിതരണത്തിനെത്തിച്ച 40 കിലോ കഞ്ചാവ് പിടിച്ചത് ഈയടുത്താണ്. പത്തനംതിട്ടയില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് നേതാവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചതും ആരും മറന്നിട്ടില്ല. ഇതേ പത്തനംതിട്ടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നസീബിനെ കഞ്ചാവുമായി പിടിച്ചത്. തൃശൂരിലെ കെ എസ് യു ജില്ലാ ഭാരവാഹിയായ ഗോകുല്‍ ഗുരുവായൂരിന്റെ സഹവാസം ഗുണ്ടാ നേതാവായ മരട് അനീഷിന്റെ കൂടെയാണെന്ന് ചിത്രങ്ങള്‍ സഹിതം ഇന്നലെ പുറത്ത് വന്നു.

Read Also: ‘എബിന്‍ വര്‍ക്കി ചേട്ടാ, ഇന്നലെ ചിത്രം ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നത് കണ്ടു’; കണ്‍നിറയെ കണ്ടോളൂ കെ എസ് യുക്കാരുടെ ഫോട്ടോകളെന്ന് ശിവപ്രസാദ്


ഇത്തരത്തില്‍ എണ്ണിയാല്‍ തീരാത്ത ലഹരിക്കേസുകളില്‍ പ്രതികളും ഗുണ്ടാ മാഫിയകളുടെ തോഴരുമായ യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു നേതാക്കള്‍ക്കെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് സതീശനും ചെന്നിത്തലയും. ഇപ്പോഴിതാ കളമശ്ശേരി പോളിടെക്‌നിക്കില്‍ വിതരണത്തിനായി എത്തിച്ച 2 കിലോ കഞ്ചാവുമായി കെ എസ് യു നേതാവാണ് പിടിയിലായത്. അവരെ സംരക്ഷിക്കാനും ഇതേ കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ തന്നെയുണ്ട്.


വിദ്യാര്‍ഥി യുവജനങ്ങളുടെ ആരോഗ്യവും ജീവിതവും തകര്‍ക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി വെച്ചുള്ള പോരാട്ടം നാട് ആഗ്രഹിക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന്റ ഭാഗമായി
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട്, ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം എക്കാലവും നടത്തുന്ന ഡി വൈ എഫ്‌ ഐയെയും എസ് എഫ്‌ ഐയെയും ആക്ഷേപിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അപഹാസ്യകരമാണ്. ലഹരിക്കെതിരെ നാടാഗ്രഹിക്കുന്ന ഒന്നിച്ചുള്ള പോരാട്ടമാണ് യുവജനങ്ങള്‍ നടത്തേണ്ടത്. അതിന് ഡി വൈ എഫ്‌ ഐ മുന്നില്‍ തന്നെയുണ്ടാകുമെന്നും വി വസീഫ് കുറിച്ചു. പോസ്റ്റ് താ‍ഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News