‘പിഎംശ്രീയിൽ തുടരാൻ മുസ്ലിംലീഗിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും പിന്തുണയുള്ള സതീശൻ എന്തായാലും തയ്യാറാകില്ല’; പരിഹാസവുമായി വി വസീഫ്

V VASEEF DYFI

പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പരിഹാസവുമായി വി വസീഫ്. പിഎംശ്രീയിൽ തുടരാൻ മുസ്ലിംലീഗിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും പിന്തുണയുള്ള സതീശൻ എന്തായാലും തയ്യാറാകില്ലെന്ന് വി വസീഫ് പറഞ്ഞു.

പി എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശനാണ് വ്യക്തമാക്കിയത്. പ​ദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് അധ്യക്ഷൻ. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, റോജി എം ജോൺ, എം ലിജു എന്നിവർ ഉപസമിതിയിലെ അംഗങ്ങൾ.

also read; പിഎം ശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ പ്രസ്താവന; വി ശിവൻകുട്ടി

സമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കാനാണ് സ‍ർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന നിലപാടിൽ ഉറച്ച് സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭായോഗമാണ് പി എം ശ്രീ പദ്ധതി പരിഗണിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് മന്ത്രിസഭ പരിഗണിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാകില്ല എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പദ്ധതിയിൽ ഇതുവരെ മുഖ്യമന്ത്രിയോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News