എൻ ഐ ടി ക്യാമ്പസിനുള്ളിൽ അയോധ്യ സൃഷ്ടിക്കാൻ അനുവദിക്കില്ല: വി വസീഫ്

എൻഐടി ക്യാമ്പസിനകത്ത് അയോധ്യ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും സംഘവരിവാറിൻ്റെ എജൻസി പണി എടുക്കാൻ ശ്രമിക്കുന്ന ചിലരാണ് ക്യാമ്പസിൽ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ സമൂഹ മാധ്യമത്തിലൂടെ മഹത്വവത്ക്കരിച്ച, കോഴിക്കോട് എൻ ഐ ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എൻ ഐ ടിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി വസീഫ്.

Also Read: ഒടുവിൽ മാളത്തിൽ നിന്ന് തലപൊക്കി കോൺഗ്രസ്; കേരളത്തിന്റെ ദില്ലി സമരത്തിന് യുഡിഎഫ് എതിരല്ലെന്ന് എം എം ഹസ്സൻ

ഗാന്ധി രക്തസാക്ഷി ദിനത്തിൽ കൊലയാളി നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമൻ്റിട്ട കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡിവൈഎഫ്ഐ എൻ ഐ ടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

Also Read: ‘ഔറംഗസേബ് പള്ളി പണിതത് കൃഷ്ണജന്മഭൂമിയിലെന്ന വാദം’: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി വൈ എഫ് ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു.ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുൻപിൽ ആണ് “ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സേയുടെതല്ല മാഡം” എന്ന ഫ്ളക്സ് സ്ഥാപിച്ചത്. എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ എൻഐടി യിലേക്ക് മാർച്ച് നടത്തിയിരുന്നു.ഷൈജക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എൻ ഐ ടി അധികൃതരിൽ നിന്ന് അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ഷൈജയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും അച്ചടക്ക നടപടിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News