‘പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍, ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം’; ചിത്രം പങ്കുവെച്ച് മകന്‍

V. S. Achuthanandan

ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികമാണെന്ന് ഓര്‍മപ്പെടുത്തി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍… എന്ന അടിക്കുറിപ്പോടെ അച്ഛന്റെയും അമ്മയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വര്‍ഷങ്ങള്‍!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..
പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…

Also Read : വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡയാലിസിസ് തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കൽ ബോർഡ് കാര്യങ്ങൾ ചർച്ച ചെയ്തു. നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ സംഘവും കുടുംബവും നിർദ്ദേശിച്ചത്. ജൂൺ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News