ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ 200 ഒഴിവുകൾ

ന്യൂദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ ഒഴിവ്. എക്‌സിക്യുട്ടീവ് നഴ്സ് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ ആകെ 200 ഒഴിവുകളാണുള്ളത്. നാല് വര്ഷം കരാർ വ്യവസ്ഥയിലായിരിക്കും നിയമനം.

ബിഎസ്‌സി

എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-50. യോഗ്യത: ബിഎസ്‌സി നഴ്സിങ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 കൂടാൻ പാടില്ല.
ജൂനിയര്‍ എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-43. ശമ്പളം: 28404 രൂപ. യോഗ്യത: ബിഎസ്‌സി നഴ്സിങ്. പ്രായം: 30 കൂടാൻ പാടില്ല.

Also Read; കാര്യവട്ടം ക്യാമ്പസ്സിൽ നിന്ന് കിട്ടിയ അസ്ഥികൂടം; ഒരുവർഷം പഴക്കമുള്ളതെന്ന് കണ്ടെത്തൽ

മറ്റ് തസ്തികകളും ഒഴിവും:

പ്രൊഫസര്‍-2
അഡീഷണല്‍ പ്രൊഫസര്‍-7
അസോസിയേറ്റ് പ്രൊഫസര്‍-8,
അസിസ്റ്റന്റ് പ്രൊഫസര്‍-11
കണ്‍സള്‍ട്ടന്റ്12, സീനിയര്‍ റെസിഡന്റ് (ഹെപ്പറ്റോളജി, നെഫ്രോളജി, റേഡിയോളജി, മെഡിക്കല്‍ ഓങ്കോളജി, പള്‍മണറി മെഡിസിന്‍, ന്യൂറോളജി)-18
സീനിയര്‍ ഫെലോ (നോണ്‍മെഡിക്കല്‍ വൈറോളജി)-1
റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-7
മാനേജര്‍ (നഴ്്സിങ്, ഓപ്പറേഷന്‍, ഫയര്‍ സേഫ്റ്റി, പര്‍ച്ചേസ്, അഡ്മിനിസ്ട്രേഷന്‍)-6
ഡെപ്യൂട്ടി മാനേജര്‍ (ഹോസ്പിറ്റാലിറ്റി)-1
അസിസ്റ്റന്റ് രജിസ്ട്രാര്‍-1, സീനിയര്‍ ടെക്നിക്കല്‍ എക്‌സിക്യുട്ടീവ് (ലാബ് ആന്‍ഡ് ബ്ലഡ് ബാങ്ക്)-2
ടെക്നിക്കല്‍ എക്‌സിക്യുട്ടീവ് (ലാബ് ആന്‍ഡ് ബ്ലഡ് ബാങ്ക്)-6,
ടെക്നിക്കല്‍ എക്‌സിക്യുട്ടീവ് (റേഡിയോളജി)-2,
ജൂനിയര്‍ ടെക്നിക്കല്‍ എക്‌സിക്യുട്ടീവ് (ഹെപ്പറ്റോളജി)-1,
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/എ.സി.)4
പേഴ്സണല്‍ സെക്രട്ടറി-1
സീനിയര്‍ എക്‌സിക്യുട്ടീവ് (ജനറല്‍)-2
റെസിഡന്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍-8
അസിസ്റ്റന്റ് മാനേജര്‍ നഴ്സ്-1
ജൂനിയര്‍ നഴ്സ്-4
ജൂനിയര്‍ റെസിഡന്റ്-2

Also Read; മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും എത്തുന്നു ! ‘മനസാ വാചാ’ ട്രെയ്‌ലർ വൈറൽ

ഉയര്‍ന്ന പ്രായപരിധിയില്‍ ഭിന്നശേഷിക്കാര്‍ക്കും എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം ഹാര്‍ഡ്കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്പീഡ്/രജിസ്റ്റേഡ് പോസ്റ്റായി അയക്കണം. വിശദവിവരങ്ങള്‍ക്ക് www.ilbs.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 12 (വൈകീട്ട് 5 മണി). ഹാര്‍ഡ്കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 15

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News