വടകരയിൽ പൊലീസിനെ തടഞ്ഞ സംഭവത്തിൽ എട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസ്

vadakara police

വടകര ചാനിയംകടവിൽ സിപിഐഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ തേടി പോയ പൊലീസിനെ തടഞ്ഞ സംഭവത്തിൽ എട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വടകര പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ എന്നിവർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപെടുത്തൽ, സംഘംചേരൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വടകര എസ്.ഐ. വി.വി. ദീപ്തിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സിപിഐഎം പ്രവർത്തകൻ കൊടക്കാട്ടിൽ ശ്രീജിത്തിനെ അക്രമിച്ച കേസിലെ പ്രതി കുണ്ടാറ്റിൽ സിദ്ദിഖിൻ്റ വീട്ടിലാണ് വടകരയിലെ എസ്ഐമാരായ വി.വി. ദീപ്തി,കെ.രജ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ഓളം പൊലീസുകാർ വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ പരിശോധന നടത്തിയത്.

Also Read: വടകരയിൽ മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

സിപിഐഎം പ്രവർത്തകനായ ശ്രീജിത്തിന് നേരെ മേഖലയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായിരുന്നു. ഒരു സംഘം ആളുകൾ വടിവാൾ ഉപയോഗിച്ച് ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News