
വടക്കാഞ്ചേരിയിൽ നാമനിർദേശ പത്രിക സമർപ്പണത്തിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച് മുഹമ്മദ് ഷഫീക്ക് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും മുഹമ്മദ് ഷഫീക്ക് രാജിവെച്ചു.
പി.എൻ വൈശാഖ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത് “പേയ്മെന്റ് സീറ്റ്” അടിസ്ഥാനത്തിലാണെന്ന ഗുരുതര ആരോപണവും ഷഫീക്ക് ഉന്നയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സമ്പൂർണ്ണ പരാജയമാണെന്ന വിമർശനവും ഉയർന്നു.
കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷ നിലപാടുകളും വിട്ടുവീഴ്ച ചെയ്തുവെന്നും പാർട്ടി ഒരു കോർപ്പറേറ്റ് സ്ഥാപനമായി മാറിയെന്നും ഷഫീക്ക് ആരോപിച്ചു. പരിചയസമ്പന്നരായ നേതാക്കളെ അവഗണിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് വൈശാഖിനെ കൊണ്ടുവന്നത് പണമടച്ച സീറ്റ് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

