
കേരളവികസന മോഡലിൽ തൻ്റെ പഞ്ചായത്തിനെ മാറ്റണമെന്ന സ്വപനം പങ്കുവെച്ച് എസ് എഫ് ഐ സമ്മേളന വേദിയിലെത്തിയ സത്യേഷ ല്യൂവ. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ വഡ് വാസ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടട്ടതിന് പിന്നലെയാണ് സത്യേഷ കോഴിക്കേട്ടെ എസ് എഫ് ഐ അഖിലേന്ത്യ സമ്മേളന നഗരിയിലേക്ക് എത്തിയത്.
വഡ് വാസ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വലിയ ഉത്തരവാദിത്തം തോളിലേറ്റിയാണ് എസ് എഫ് ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി കൂടിയായ സത്യേഷ എസ് എഫ് ഐ സമ്മേളനത്തിനായി കോഴിക്കോട് എത്തിയത്. കേരളത്തിൻ്റെ വികസന മോഡൽ തൻ്റെ പഞ്ചായത്തിലും നടപ്പാക്കണം. വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ ആ നല്ല മാതൃക സ്വപനം കാണുന്നു സത്യേഷ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയന്തെ കണ്ടപ്പോൾ അഹമ്മദാബാദിലെ ഷോപ്പിംഗ് കോംപക്സ് ആണെന്ന് കരുതി. ആ മാറ്റം തൻ്റെ നാട്ടിലും വേണം. ഗുജറാത്തിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയിൽ വേദനിക്കുമ്പോൾ സത്യേഷ കേരളം കാണിക്കുന്ന വികസന മോഡലിനെ പറ്റി സ്വപ്നം കാണുന്നു. തന്റെ നാടും മാറുമെന്ന പ്രതീക്ഷയിൽ.
കാണാം സത്യേഷയുമായി കൈരളി ന്യൂസ് പ്രതിനിധി സംസാരിക്കുന്ന വീഡിയോ:-

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here