
സ്ത്രീകൾ പലപ്പോഴും അവഗണിക്കുകയും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുന്ന അപൂർവ രോഗമാണ് വജൈനൽ കാൻസർ. ഗർഭാശയത്തിലെ സർവിക്സിനെയും വൾവയെയും ബന്ധിപ്പിക്കുന്ന ഒരു അവശ്യ അവയവമാണ് യോനി. ഈ യോനിയിലെ കോശങ്ങളിലാണ് ഈ കാൻസർ കാണപ്പെടുന്നത്. യോനിയിൽ കണ്ടു വരുന്ന മിക്ക കാൻസറുകളും ശരീരത്തിലെ മറ്റെവിടെയെങ്കിലും രൂപപ്പെട്ട കാൻസർ യോനിയിലേക്ക് പടരുന്നവയാണ്. യോനിയിലെ ഭിത്തികൾക്കുള്ളിൽ ഉണ്ടാകുന്ന ഈ കാൻസർ വളരെ അപൂർവമാണ്.
Also read – കൊവിഡ്-19: മഹാരാഷ്ട്രയിൽ 107 പുതിയ കേസുകൾ; 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 21
യോനിയിലെ അർബുദം തുടക്കത്തിൽ ഒരു ലക്ഷണവും കാണിച്ചേക്കില്ല എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആർത്തവവിരാമത്തിനു ശേഷമോ ലൈംഗിക ബന്ധത്തിനു ശേഷമോ അസാധാരണമായ രക്ത സ്രാവം, വജൈനൽ ഡിസ്ചാർജ്, യോനിയിലെ മുഴ, മൂത്രമൊഴിക്കുമ്പോൾ വേദന, മലബന്ധം എന്നിവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. തുടർച്ചയായി ഏതെങ്കിലും ലക്ഷണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
ഹ്യൂമൻ പാപ്പിലോമ വൈറസുമായുള്ള സമ്പർക്കം, പുകവലി, ഗർഭം അലസിക്കളയുക, പ്രതിരോധ ഗുളികകളുടെ അമിതമായ ഉപയോഗം, പ്രായക്കൂടുതൽ എന്നിവ രോഗത്തിന് കാരണമായേക്കാം.
Also read – അപൂർവ അപ്പെൻഡിക്സ് കാൻസർ; യുവതലമുറയിൽ രോഗം വർധിക്കുന്നു
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here