‘ആറ്റിറ്റ്യൂഡ് നോക്കിക്കേ…’ വൈഭവ് സൂര്യവംശിയുടെ വീഡിയോ വൈറൽ; പിന്തുണയുമായി ആരാധകർ രംഗത്ത്

vaibhav suryavanshi

ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. വെറും 15 വയസ് മാത്രമേ പ്രായമുള്ളൂ എങ്കിലും ആരാധകർ വളരയധികം കൂടുതലാണ്. ക‍ഴിഞ്ഞ ദിവസം വൈഭവിൻ്റെ വീഡിയോ വളരെയധികം വൈറലായിരുന്നു. സെലിബ്രിറ്റികളെ കാണുമ്പോള്‍ ആരാധകർ എപ്പോ‍ഴും കൈവീശി കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. തിരിച്ച് തങ്ങളെ മൈൻ്ഡ് ചെയ്തില്ലെങ്കിൽ വിമർശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അതുപോലെയാണ് വൈഭവിൻ്റെ വീഡിയോ വിമർശനാത്മകമായ രീതിയിൽ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഐപിഎൽ മത്സരത്തിനു ശേഷമുള്ള വൈഭവിൻ്റെ വീഡിയോ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകർ വൈഭവിനെ പേര് ചൊല്ലി വിളിച്ചപ്പോള്‍ തിരിച്ച് മൈൻ്ഡ് പോലും ചെയ്യാതിരുന്നതിന് ആരാധകൻ കളിയാക്കുന്നത് വീഡിയോയിൽ കേള്‍ക്കാനാകും. ആറ്റിറ്റ്യൂഡ് വന്നുവെന്ന് വീഡിയോയിൽ ആരോ പറയുന്നത് കേള്‍ക്കാം.

ALSO READ: ഒമ്പത് ഗോൾ ത്രില്ലർ! ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെ മറികടന്ന് പാരിസ് സെന്റ്-ജെർമെയ്ൻ

എന്നാൽ ഇതിനെതിരെ സമൂഹമാധ്യമ ഉപയോക്താക്കള്‍ ശക്തമായി പ്രതികരിച്ചു. പ്രൊഫഷണൽ അത്ലെറ്റായി ഇരിക്കുന്നതിന് അയാള്‍ കഷ്ടപ്പെടുകയാണെന്നും, അയാളെ ശ്വാസം വിടാൻ അനുവദിക്കൂ എന്ന് വൈഭവിനെ പിന്തുണച്ചുകൊണ്ട് ചിലർ രംഗത്തെത്തി. ഒരു പതിനഞ്ചുകാരനെ ഇത്രയും പ്രായമുള്ള പുരുഷന്മാർ കളിയാക്കുന്നത് വളരെയധികം ലജ്ജാകരമാണെന്ന് ചിലർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News