
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മിന്നുന്ന തുടക്കം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജൈസ്വാളും നൽകിയത്. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത വേഗത കുറഞ്ഞ പിച്ചിൽ മികച്ച സ്കോർ കണ്ടെത്താനാകും രാജസ്ഥാൻ ശ്രമിക്കുക.
Also Read: തോൽവിക്ക് പിന്നാലെ ചെന്നൈയ്ക്ക് വലിയ തിരിച്ചടി; യുവതാരം പരിക്കിന്റെ പിടിയിൽ
പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 63 റൺസ് എടുത്ത രാജസ്ഥാന് വേണ്ടി ഇരുവരും ആദ്യ വിക്കറ്റിൽ വെറും 8.4 ഓവറിൽ 81 റൺസ് നേടി. 28 പന്തിൽ 46 റൺസ് നേടിയ സൂര്യവംശി വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായി.ജയ്‌സ്വാളിനെ (39) സുനിൽ നരെയ്ൻ കൂടാരം കയറ്റിയപ്പോൾ അഞ്ചു റൺസെടുത്ത ധ്രുവ് ജുറൈലിനെ ചക്രവർത്തി മടക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ രാജസ്ഥാൻ 12 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്തു. നിലവിൽ റയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറും ആണ് ക്രീസിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

