ഇം​ഗ്ലണ്ടിനെതിരെ ‘അടി’ തുടർന്ന് വൈഭവ്; വെടിക്കെട്ടിനൊപ്പം ചരിത്ര നേട്ടവും

vaibhav suryavanshi

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ ടി20 ബാറ്റിങ്ങുമായി അടിച്ചു തകർക്കുകയാണ് വൈഭവ് സൂര്യവംശി. ആദ്യ രണ്ട് ഏകദിനത്തിലും നടത്തിയ പവർഹിറ്റിങ്ങ് മൂന്നാം മത്സരത്തിലും കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യയുടെ കൗമാര താരം. ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളുമടക്കം 31 പന്തിൽ നിന്ന് 86 റൺസാണ് മൂന്നാം ഏകദിനത്തിൽ വൈഭവ് അടിച്ചുകൂട്ടിയത്.

വെടിക്കെട്ട് പ്രകടനത്തോടൊപ്പം ഒരു ചരിത്ര നേട്ടവും വൈഭവ് അടിച്ചെടുത്തു. അണ്ടർ 19 ഏകദിന ചരിത്രത്തിൽ ഏറ്റവും വേ​ഗത്തിൽ അർധ ശതകം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 20 പന്തിലായിരുന്നു വൈഭവ് കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയത്. 2016 ൽ നേപ്പാളിനെതിരെ 18 പന്തിൽ ഋഷഭ് പന്ത് നേടിയ അർധ ശതകമാണ് ഇന്ത്യൻ താരം അണ്ടർ 19 ഏകദിനത്തിൽ നേടിയ അതിവേ​ഗ അർധ സെഞ്ച്വറി.

Also Read: ടെസ്റ്റിൽ സെ‍ഞ്ചുറിയിൽ തിളങ്ങി ഇന്ത്യൻ ക്യാപ്റ്റൻ: ബാറ്റിങ്ങിൽ കരുത്തേകി ജയ്സ്വാളും

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പര ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസ് നേടിയ താരം. രണ്ടാം മത്സരത്തിൽ 34 പന്തിൽ നിന്ന് 45 റൺസ് നേടി. ആകെ മൂന്ന് മത്സരങ്ങളിൽ നിന്നായി 179 റൺസാണ് വൈഭവ് നേടിയിരിക്കുന്നത്. ഓപ്പണിങ്ങ് ആയി ഇറങ്ങി ബോളർമാരെ ഭയമില്ലാതെ നേരിടുന്ന വൈഭവിനെ, ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു സേവാ​ഗിന്റെ ഉദയമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News