
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡ് ഇന്ത്യൻ താരം വൈഭവ് സൂര്യവംശി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ്ങ് കണ്ടതാണ് തനിക്ക് പ്രചോദനമേകിയത് എന്ന് നേട്ടത്തിന് ശേഷം വൈഭവ് പ്രതികരിച്ചു. ഇഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും ഗിൽ നേടിയിരുന്നു,
ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ്ങ് കണ്ടത് പ്രചോദനം നൽകിയെന്നും. 100 ഉം 200 ഉം റൺസ് നേടിയ ശേഷവും അദ്ദേഹം ടീമിനെ മുന്നോട്ട് നയിക്കുന്നത് പ്രചോദനാത്മകമായ കാഴ്ചയായിരുന്നു എന്നാണ് വൈഭവിന്റെ വാക്കുകൾ. ഇന്ത്യൻ അണ്ടർ 19 ടീം എഡ്ജ്ബാസ്റ്റണിലെ ഗില്ലിന്റെ ഡബിൾ സെഞ്ച്വറി നേട്ടത്തിന് കാണികളായിരുന്നു.

Also Read: വീണ്ടും വൈഭവ് കൊടുങ്കാറ്റ്; അതിവേഗ സെഞ്ചുറി, ഇംഗ്ലീഷുകാരെ പഞ്ഞിക്കിട്ടു, ഇന്ത്യയ്ക്ക് പരമ്പര
78 പന്തിൽ നിന്ന് 143 റൺസ് നേടിയ വൈഭവ് യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും വേഗതയേറിയതും പ്രായം കുറഞ്ഞതുമായ ബാറ്റ്‌സ്മാനുമാണ്. അടുത്ത മത്സരത്തിൽ 200 റൺസ് തികയ്ക്കാൻ ശ്രമിക്കുമെന്നും അമ്പത് ഓവറുകളും ബാറ്റ് ചെയ്യുമെന്നും വൈഭവ് പറഞ്ഞു. റെക്കോർഡ് നേടിയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ടീം മാനേജർ അങ്കിത് സർ പറഞ്ഞപ്പോഴാണ് അക്കാര്യം അറിയുന്നതെന്നും വൈഭവ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here