
ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് അംഗീകാരമായി 14കാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍. മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് അദ്ദേഹം ഉള്‍പെട്ടത്. മറ്റൊരു ഐ പി എല്‍ താരം 17കാരന്‍ ആയുഷ് മാത്രെയാണ് ക്യാപ്റ്റന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് അദ്ദേഹം തിളങ്ങിയത്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് പര്യടനം.
ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇനാന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അന്ന് ടെസ്റ്റും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതില്‍ ഇനാന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ് സിന്‍ഹ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍- വിക്കറ്റ് കീപ്പര്‍), ഹര്‍വംശ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിങ്.
പകരക്കാര്‍: നമന്‍ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത് റപോള്‍ (വിക്കറ്റ് കീപ്പര്‍).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

