
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി. മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യൻ അണ്ടർ 19 ടീം ആറു വിക്കറ്റിന് തോല്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 174 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം 24 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
19 പന്തിൽ 48 റൺസ് അടിച്ചു കൂട്ടിയ വൈഭവ സൂര്യവംശിയാണ് ഇന്ത്യയുടെ അനായാസ ജയത്തിന് ചുക്കാൻ പിടിച്ചത്. ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്ങിസ് ഓപ്പൺ ചെയ്തത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ 252.63 സ്ട്രൈക്ക് റേറ്റിലാണ് 19 പന്തിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടക്കമാണ് 48 റൺസ് വൈഭവ് നേടിയത്.
Also Read: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന
ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 71 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യം വൈഭവിന്റെ വിക്കറ്റ് വീണു പിന്നാലെ തന്നെ 30 പന്തിൽ 21 റൺസെടുത്ത മാത്രെയും പവലിയനിലേക്ക് മടങ്ങി.
വിഹാൻ മൽഹോത്ര (18), മൗല്യരാജ്സിങ് ചാവ്ദ (16) എന്നിവർ സ്കോർബോർഡിലേക്ക് വലിയ സംഭാവന നൽകാതെ മടങ്ങിയപ്പോൾ. രാഹുൽ കുമാറും, അഭിഗ്യൻ കുണ്ടുവും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here