പതിനഞ്ചാം വയസിൽ ഇന്ത്യ എ ടീമിലേക്ക്! ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി

vaibhav suryavanshi

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച് യുവപ്രതിഭ വൈഭവ് സൂര്യവംശി. തിലക് വർമ്മ നായകനായുള്ള ടീമിൽ ആണ് പതിഞ്ചുകാരനായ രാജസ്ഥാൻ റോയൽസ് താരമായ ബീഹാർ സ്വദേശിയെ തെരഞ്ഞെടുത്തത്.

രാജസ്ഥാൻ നായകൻ റയാൻ പരാഗ് ഉപനായകനായുള്ള ടീമിൽ യുവതാരങ്ങളായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, അൻഷുൽ കാംബോജ്, സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും ഐപിഎല്ലിലെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇടം പിടിച്ചു. ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയ്ക്കും പുറമെ അഫ്ഘാനിസ്ഥാനും പരമ്പരയിൽ കളിക്കും.

Also Read: മോശം പ്രകടനം; സീസണ്‍ കഴിയുന്നതോടെ മൂന്ന് ഐ.പി.എല്‍ ക്യാപ്റ്റന്‍മാര്‍ തെറിച്ചേക്കും

ഏതാനും മാസങ്ങൾ മുമ്പ് നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ചതിൽ പ്രധാന പങ്കു വഹിച്ച താരം ഐപിഎല്ലിലും മിന്നുന്ന ഫോമിലാണ്. സീസണിൽ ഇതുവരെ 40 കൂറ്റൻ സിക്‌സറുകൾ പറത്തിയ താരം 11 ഇന്നിങ്‌സുകളിൽ നിന്നും 236.56. എന്ന സ്ട്രൈക്ക് റേറ്റിൽ 440 റൺസ് അടിച്ചു കൂട്ടിയിട്ടുണ്ട്.

ഇന്ത്യ എ സ്‌ക്വാഡ്

തിലക് വർമ്മ (നായകൻ ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ഉപനായകൻ), ആയുഷ് ബഡോണി, നിശാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, പ്രഭ്‌സിമ്രാൻ സിംഗ് (കീപ്പർ ), കുമാർ കുശാഗ്ര (കീപ്പർ ), വിപ്രരാജ് നിഗം, യാഷ് താക്കൂർ, യുധ്വിർ സിംഗ്, അൻഷുൽ കാംബോജ് സിംഗ്, അൻഷുൽ കാംബോജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News