വൈഭവ് സൂര്യവംശി മുംബൈയിലേക്കോ? താരത്തിന്റെ കൂടുമാറ്റ വാർത്തകൾ ചൂടുപിടിക്കുന്നു

vaibhav-suryvanshi-ipl

ബാറ്റു കൊണ്ട് മായാജാലം കാട്ടി ഐപിഎല്ലിനെയും ലോക ക്രിക്കറ്റിനെയും ഞെട്ടിക്കുന്ന രാജസ്ഥാൻ റോയൽസ് താരം വൈഭവ് സുര്യവംശിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കാനൊരുങ്ങുന്നു എന്ന് അഭ്യൂഹം. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ ഉള്ള താരത്തിന്റെ പ്രകടനത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പുതിയ അഭ്യൂഹം പരന്നത്.

മുൻ ഇന്ത്യൻ സെലക്ടറായ ജതിൻ പരാനജ്പെയുടെ ട്വീറ്റ് ആണ് അഭ്യൂഹങ്ങൾക്ക് തീ പിടിപ്പിച്ചത്. ഇന്നലെ മുംബൈ ഇന്ത്യൻസിന്റെ ബൗളർമാരെ വൈഭവ് തലങ്ങും വിലങ്ങും തല്ലുന്നതിനിടയിലാണ് “വൈഭവ് ഇന്ന് കളിക്കുക തന്റെ ഭാവി ടീമിനെതിരെ ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.” ഇതോടെ പതിനഞ്ചുകാരൻ ഉടനെ മുംബൈ ടീമിലെത്തുമെന്ന വാർത്തയും വ്യാപകമായി.


നേരത്തെ, രാജസ്ഥാനിലെ വൈഭവിന്റെ സഹ ഓപ്പണറായ ജയ്‌സ്വാളിനു വേണ്ടി മുംബൈ കരുക്കൾ നീക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും വൈഭവന്റെ പേര് പുറത്ത് വരുന്നത് ഇതാദ്യമായാണ്. വാർത്ത സത്യമായാൽ സഞ്ജു സാംസണിനും . ജോസ് ബട്ലറിനും പിന്നാലെ മൂന്നാമതൊരു ഓപ്പണിങ് ബാറ്ററെ ആകും രാജസ്ഥാന് നഷ്ടപ്പെടുക.

Also Read: സൂര്യവംശിക്ക് ഉടൻ ഇന്ത്യ ക്യാപ് നൽകണം; ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഫോറും അഞ്ചു സിക്സറുകളും അടക്കം 14 പന്തിൽ 39 റൺസ് അടിച്ചെടുത്ത വൈഭവ് ടി 20 ഫോർമാറ്റിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് വൈഭവ് സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News