വൈഭവ് സൂര്യവംശി ഓൺ ഫയർ! ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസ് പൊരുതുന്നു

vaibhav

പിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് മികച്ച സ്കോറിലേക്കു നീങ്ങുന്നു. ന്യൂ ചണ്ഡിഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ രാജസ്ഥാൻ 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് 103 റൺസ് നേടിയിട്ടുണ്ട്.

തകർച്ചയോടെ ആയിരുന്നു രാജസ്ഥാന്റെ തുടക്കം. മുഹമ്മദ് സിറാജിന്റെ പന്തിൽ കാഗിസോ റബാഡയ്ക്ക് ക്യാച്ച് നൽകി യശസ്വി ജയ്സ്വാൾ ആദ്യ ഓവറിൽ തന്നെ മടങ്ങി. തുടർന്ന് എത്തിയ ധ്രുവ് ജുറേൽ 7 റൺസുമായി പുറത്തായപ്പോൾ രാജസ്ഥാൻ തകർച്ച ത്തു. എന്നാൽ പിന്നീട് വെറ്ററൻ താരം രവീന്ദ്ര ജഡേജയോടൊപ്പം ഓപ്പണർ വൈഭവ് സൂര്യവംശി ടീമിനെ കരകയറ്റി. 19 പന്തിൽ 34 റൺസ് നേടി റിട്ടയർഡ് ഹർട്ട് ആയി ജഡേജ മടങ്ങിയതിനു പിന്നാലെ നായകൻ റയാൻ പരാഗും കൂടാരം കയറി. പക്ഷെ 5 ഫോറുകളും 2 സിക്സുകളും അടക്കം 24 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന വൈഭവ് ടീമിനെ നൂറു കടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News