സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകുമോ? ചരിത്രം തിരുത്താൻ ഒരുങ്ങി വൈഭവ് സൂര്യവംശി

vaibhav suryavanshi

ചരിത്രം കുറിക്കാനൊരുങ്ങി യുവ ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇടങ്കയ്യൻ ബാറ്റർ സ്വന്തം പേരിലാക്കുമെന്നാണ് റിപ്പോർട്ട്.റിപ്പോർട്ടുകൾ പ്രകാരം പതിനഞ്ചു വയസ്സുള്ള ബീഹാർ സ്വദേശി അയർലൻഡിനെതിരെ ബെൽഫാസ്റ്റിൽ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ കളിക്കാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡ് പഴങ്കഥയാവും. 1989-ഇൽ കറാച്ചിയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 16 മാത്രമായിരുന്നു.’

Also Read: മാർക്കറ്റിൽ സൂപ്പർ റാലി! ഒറ്റ ദിവസം കൂട്ടിച്ചേർത്തത് 10 ലക്ഷം കോടി രൂപ

ടി 20 ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യയ്ക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ തരാം പതിനെട്ടാം വയസ്സിൽ അരങ്ങേറിയ വാഷിങ്‌ടൺ സുന്ദറാണ്. ഈ റെക്കോർഡും വൈഭവ് അരങ്ങേറ്റം കുറിക്കുന്നതോടെ മാഞ്ഞുപോകും. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവി വൈഭവനു നേടാൻ കഴിയില്ല. ആ റെക്കോർഡ് പതിന്നാല്ലാം വയസ്സിൽ പാകിസ്താന് വേണ്ടി സിംബാബ്വേയ്ക്കെതിരെ 1996ൽ അരങ്ങേറിയ ഹസൻ രാസായുടെ പേരിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News