
അതിവേഗ ഏകദിന സെഞ്ച്വറി നേടി പതിനാലുകാരനായ വൈഭവ് സൂര്യവംശി. 52 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി അടിച്ചത്. അണ്ടർ- 19 ഫോർമാറ്റിലെ അതിവേഗ സെഞ്ച്വറി കൂടിയാണിത്. വോര്‍സെസ്റ്ററില്‍ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് U19 ടീമിനെ 55 റണ്‍സിന് തോല്‍പ്പിച്ച് പരമ്പര വിജയവും ഇന്ത്യ നേടി.
ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടിയ മത്സരത്തില്‍ രണ്ട് മികച്ച സെഞ്ച്വറികള്‍ പിറന്നു. സൂര്യവംശി 78 പന്തില്‍ നിന്ന് 143 റണ്‍സ് നേടിയപ്പോൾ വിഹാന്‍ മല്‍ഹോത്ര 121 പന്തില്‍ നിന്ന് 129 റണ്‍സ് അടിച്ചെടുത്തു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റില്‍ 24 ഓവറില്‍ 219 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Read Also: ഏഴ് വിക്കറ്റുകൾ അകലെ ഇന്ത്യൻ ജയം; ചരിത്രം പിറക്കുമോ ഗില്ലിൻ്റെ നേതൃത്വത്തിൽ
400 റണ്‍സിനു മുകളില്‍ ഇന്ത്യ കടക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. 27 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നില എത്തിയതുമാണ്. എന്നാല്‍, ജാക്ക് ഹോം 63 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയത് റണ്ണൊഴുക്ക് തടഞ്ഞു. സെബാസ്റ്റ്യന്‍ മോര്‍ഗന്‍ 54 റണ്‍സിന് മൂന്ന് വിക്കറ്റും പിഴുതു.
ബെന്‍ ഡോക്കിന്‍സിന്റെയും (67) ജോ മൂറിന്റെയും (52) സെഞ്ച്വറി ഓപ്പണിങ് ഉണ്ടായെങ്കിലും 45.2 ഓവറില്‍ 308 റണ്‍സ് നേടാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. റോക്കി ഫ്ലിന്റോഫിന്റെ സെഞ്ച്വറി (107) പാഴായി. ഈ വിജയത്തോടെ ഇന്ത്യ 3-1 ന് മുന്നിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here