ചെക്കൻ ചുമ്മാ സീൻ…; വൈഭവ് സൂര്യവംശി അടിച്ചെടുത്തത് ഓറഞ്ച് ക്യാപ് മാത്രമല്ല, തൂത്തുവാരിയത് ഈ പുരസ്കാരങ്ങളും

vaibhav suryavanshi IPL RECORDS

ഐപിഎല്‍ 2026 സീസണിൽ എല്ലാ കണ്ണുകളും ഒരു പയ്യന് മേലെ ആയിരുന്നു, വൈഭവ് സൂര്യവംശി. ചെക്കന്റെ തീപ്പൊരി ബാറ്റിങ്ങിന്റെ ഫാൻസ് ആയി മാറി എല്ലാവരും. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടിയ രാജസ്ഥാൻ റോയൽസിന്റെ ഈ 15-കാരൻ ചില്ലറ നേട്ടങ്ങളൊന്നുമല്ല വാരിക്കൂട്ടിയത്. ഓറഞ്ച് ക്യാപ് കൂടി നേടിയെടുത്ത താരം ഈ പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും തന്റെ പേരിലാക്കി. എലിമിനേറ്ററിലും ക്വാളിഫയർ രണ്ടിലും യഥാക്രമം 97, 96 റൺസുകൾ നേടിയ താരം, ആർസിബിക്കെതിരായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും നേരത്തെ പുറത്തായതോടെയാണ് റൺവേട്ടയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

സീസണിലെ ഏറ്റവും മൂല്യമേറിയ താരം, എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ എന്നിങ്ങനെ നാല് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. സീസണിൽ 237.3 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 48.5 ശരാശരിയിലുമാണ് സൂര്യവംശി ബാറ്റ് വീശിയത്.

ALSO READ: ‘അവൻ ശരിക്കും സ്പെഷ്യൽ’; വൈഭവിനെ കുറിച്ച് സച്ചിൻ പറഞ്ഞത് കേട്ടോ

2.5 കോടിയിലേറെ രൂപയാണ് ഈ ഒറ്റ സീസണിൽ വൈഭവ് സൂര്യവംശിയുടെ സമ്പാദ്യം. കഴിഞ്ഞ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. 2026 സീസണിലും ഇതേ തുകയാണ് താരത്തിന്റെ കരാർ പ്രതിഫലം. കൂടാതെ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീയും ലഭിച്ചു. സീസണിൽ 16 മത്സരങ്ങളിൽ കളിച്ച താരം മാച്ച് ഫീയായി മാത്രം 1.20 കോടി രൂപ സ്വന്തമാക്കി.

മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരത്തിന് 15 ലക്ഷം രൂപയും, ഓറഞ്ച് ക്യാപിന് 10 ലക്ഷം രൂപയും ആണ് താരത്തിന് ലഭിച്ചത്. സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ, സൂപ്പർ സിക്‌സസ് ഓഫ് ദ സീസൺ, എമർജിങ് പ്ലെയർ ഓഫ് ദ സീസൺ എന്നീ പുരസ്കാരങ്ങൾക്കായി 10 ലക്ഷം രൂപ വീതവും ലഭിച്ചു. സൂപ്പർ സ്ട്രൈക്കർ പുരസ്കാരത്തിനൊപ്പം ടാറ്റ സിയറ വാഹനവും ലഭിച്ചു. മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ലഭിച്ച പ്ലെയർ ഓഫ് ദ മാച്ച് ഉൾപ്പെടെയുള്ള മറ്റ് അവാർഡുകളിലൂടെയും താരം കൂടുതൽ പ്രതിഫലം നേടി. ഇങ്ങനെ കരാർ തുക, മാച്ച് ഫീ, പുരസ്കാര തുകകൾ എന്നിവ കൂടി ആയപ്പോൾ വൈഭവ് സൂര്യവംശിയുടെ ഐപിഎൽ 2026 സീസണിലെ ആകെ വരുമാനം 2.5 കോടിയിലേറെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News