
ഐപിഎലില്‍ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന്‍ റോയൽസിന് തകർപ്പൻ തുടക്കം. ഹിറ്റിങ്ങ് കോംമ്പോ ആയ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. രാജസ്ഥാന്റെ 14 -കാരനായ ബാറ്റർ വൈഭവ് 17 പന്തിൽ അർധ സെഞ്ച്വറി സ്വന്തമാക്കി. ഐപിഎല്ലിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന്റെ പേരിൽ സ്വന്തമായി.
Also Read: ഒരു മത്സരത്തിന് ഇത്ര ലക്ഷമോ ? ഐപിഎല്‍ അമ്പയര്‍മാരുടെ പ്രതിഫലം നിങ്ങള്‍ക്കറിയാമോ?
25 പന്തിൽ 59 റൺസ് നേടി ബാറ്റിങ് തുടരുന്ന വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത് 7 സിക്സും മൂന്നു ഫോറുമാണ്. തകർപ്പൻ പിന്തുണയുമായി യശസ്വി ജയ്സ്വാളും 24 പന്തിൽ 45 റൺസുമായി കൂട്ടിന് ക്രീസിലുണ്ട്. 7 ഫോറും ഒരു സിക്സും സഹിതമാണ് ജയ്സ്വാൾ 45 റൺസ് നേടി ബാറ്റിങ് തുടരുന്നത്.
2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിന്റേയും ബട്‍ലറിന്റേയും അർധസെഞ്ച്വറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here