വൈഭവ് സൂര്യവംശി തകർത്തടിച്ചു! ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 215 റൺസ് വിജയലക്ഷ്യം

Most Google Indian Player

പിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തോല്പിക്കാൻ ഗുജറാത്ത് ടൈറ്റൻസിനു 215 റൺസ് വിജയലക്ഷ്യം. ന്യൂ ചണ്ഡിഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി.

ഓപ്പണർ യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലും വേഗം മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയെ ഒരറ്റത്ത് നിർത്തി പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പടയോട്ടം ആരംഭിച്ചു. 47 പന്തിൽ 96 റൺസ് നേടി താരം 8 ഫോറും 7 സിക്‌സും പറത്തി.

Also Read: ഡ്രസിന് ചേരാത്ത ഷൂസ് ആണോ ഇനി ട്രെൻഡ്? ഫാഷൻ ലോകം കീഴടക്കി ‘റോങ് ഷൂ തിയറി’

പുറത്താകാതെ 35 പന്തിൽ 45 റൺസ് നേടി രവീന്ദ്ര ജഡേജ ഒരറ്റത്ത് ഉറച്ചു നിന്നപ്പോൾ അവസാന ഓവറുകളിൽ വെറും 11 പന്തിൽ 38 റൺസ് അടിച്ച ഡൊണോവൻ ഫെറെയ്‌റ സ്‌കോർ 214ൽ എത്തിച്ചു. ബൗളിംഗിൽ കാഗിസോ റബാഡയും ജേസൺ ഹോൾഡറും 2 വിക്കറ്റ് വീതം നേടിയപ്പോൾ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News