വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടം, മരണപ്പെട്ടവര്‍ക്ക് ജന്മനാട് കണ്ണീരോടെ യാത്രയേകി

വൈക്കത്ത് കരിയാറില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ജന്മനാട് കണ്ണീരോടെ യാത്രയേകി. നാലു വയസുകാരന്‍ ഇവാനും, അമ്മാവന്‍ ശരത്തുമാണ് അപകടത്തില്‍ മരണമടഞ്ഞത്. മരണഞ്ഞവരുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി.

വൈക്കം കരിയാറില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലു വയസ്സുകാരന്‍ ഇവാന്റെയും അമ്മാവന്‍ ശരത്തിന്റെയും ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി വി എന്‍ വാസവന്‍ വൈക്കം ചെട്ടിമംഗലത്തെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Also Read: ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉദയനാപുരം കൊടിയാട് നിന്ന് വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്തേക്ക് കരിയാറിലൂടെ വള്ളത്തില്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇവാനും ശരത്തിനും ജീവന്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ഇവാന്റെ സഹോദരി അപകടനില തരണം ചെയ്തു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് ചെട്ടിമംഗലത്തെ വീട്ടിലേക്ക് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിയത്.മന്ത്രി വി എന്‍ വാസവന്‍, തോമസ് ചാഴിക്കാടന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു,സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, മരണമടഞ്ഞവരുടെ വീട്ടിലെത്തി കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News