വൈക്കത്ത് പോളിംഗ് ബൂത്തിലെത്തി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർഥി കെ അജിത്; ചോദ്യം ചെയ്ത ഇടതുപക്ഷ പ്രവർത്തകർക്ക് മർദ്ദനം

VAIKOM VOTING ISSUES

കോട്ടയം വൈക്കം മൂത്തേടത്ത് കാവിൽ പോളിംഗ് ബൂത്തിൽ എത്തി എൻ ഡി എ സ്ഥാനാർഥി കെ അജിത് വോട്ട് ചോദിച്ചത് ചോദ്യം ചെയ്ത രണ്ട് ഇടതുപക്ഷ പ്രവർത്തകർക്ക് മർദ്ദനമേതായി പരാതി. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും കൊട്ടാരപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ സി കെ ചന്ദ്രൻ, സിപിഐഎം കൊട്ടാരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി എം കെ മോഹനൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

മൂത്തേടത്ത് എസ് എൻ എൽ പി സ്കൂളിൽ 123 നമ്പർ ബൂത്തി ൽ എൻഡിഎ സ്ഥാനാർത്ഥി കെ അജിത് എത്തി വോട്ട് ചോദിച്ചതാണ് സിപിഐ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ചോദ്യം ചെയ്തത് എന്നാണ് പറയുന്നത്. ഇതോടെ അജിത്തിനൊപ്പം ഉണ്ടായിരുന്നവർആക്രമിച്ചെന്നാണ് പരാതി. ബൂത്ത് സന്ദർശത്തിനിടെ തന്നെ അസഭ്യം പറഞ്ഞു ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് കെ അജിത് പറയുന്നത്.

ALSO READ: തൃശ്ശൂരിൽ വിരലിൽ മുറിവേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി; പോളിങ് ബൂത്തിൽ നാടകീയ രംഗങ്ങൾ

അതേസമയം സംസ്ഥാനത്ത് പോളിംഗ് സമയം പൂർത്തിയായി. അവസാന മണിക്കൂറിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും സമയം കഴിഞ്ഞിട്ടും നീണ്ട നിര തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News