വൈത്തിരി എസ് എച്ച് ഒ യ്ക്ക് സസ്‌പെൻഷൻ

വയനാട് വൈത്തിരിയിൽ എസ് എച്ച് ഒ യ്ക്ക് സസ്‌പെൻഷൻ. വൈത്തിരി എസ് എച്ച് ഒ ഒ. ജയനാണ് സസ്പെൻഷൻ ലഭിച്ചത്.  കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സസ്‌പെൻഷൻ.

also read:കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റ്; ഹരിയാനയിലെ നൂഹില്‍ നിരോധനാജ്ഞ

കഴിഞ്ഞ ജൂൺ 27ന്‌ വയനാട്‌ ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിൽ നിന്ന് 9 പേരെ 10.20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.സംഭവത്തില്‍ ഹോം സ്റ്റേ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്നേകാല്‍ ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായാണ്‌ ആരോപണമുയർന്നത്‌. ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എം.ആര്‍ അജിത്ത് കുമാറാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്.ആരോപണം സംബന്ധിച്ച് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News