കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം

ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനൽ. ചെന്നൈ ഉൾപ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം, ഒരു മതരാഷ്ട്രമാക്കാനാണ് സിഎഎ നടപ്പാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുൾപ്പെടെ വ്യാപിക്കുകയാണ്. ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു.

ALSO READ: മഷിയിട്ട് നോക്കിയാലും കാണില്ല ! കോണ്‍ഗ്രസിന്റെ ഒര’ന്യായ’ പ്രകടനപത്രിക

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് വല്ലാർപാടം കണ്ടെയിനർ ടെർമിനൽ. ചെന്നൈ ഉൾപ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്നത് കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ്. ഫെബ്രുവരി മാസത്തിൽ 75141 കണ്ടെയിനറുകളാണ് കൈകാര്യം ചെയ്തതെങ്കിൽ മാർച്ച് മാസം 75370 കണ്ടെയിനറുകൾ കൈകാര്യം ചെയ്യാൻ വല്ലാർപാടത്തിനായി.
കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ വലിയ വർധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുൾപ്പെടെ വ്യാപിക്കുകയാണ്. വല്ലാർപാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News