
ഇന്നേക്ക് രണ്ടാം നാൾ വാലൻ്റൈൻസ് ഡേയാണല്ലേ! ഇതുവരെ ഉള്ളിലൊതുക്കിയ പ്രണയം പ്രിയപ്പെട്ടവനോട് അല്ലെങ്കിൽ പ്രിയപ്പെട്ടവളോട് തുറന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ് ചിലർ. ചിലരുടെ തുറന്ന് പറച്ചിൽ സക്സസാകും. ചിലർക്കൊക്കെ നിരാശയോടെ മടങ്ങേണ്ടി വന്നേക്കാം. എന്നാൽ ഇത്തവണ വാലൻ്റൈൻസ് ഡേ കുളമായാൽ അതിന് പൂവൊരു കാരണമാകില്ല എന്നാണ് യുഎസും കാനഡയും പറയുന്നത്. കാരണം എന്താണെന്നല്ലേ?
ഇതുവരെയുള്ള കണക്കുകൾ പ്രകാരം വാലൻ്റൈൻസ് ഡേ പ്രമാണിച്ച് യുഎസിലേക്കും കാനഡയിലേക്കും 940 ദശലക്ഷം പൂക്കൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് വിവരം. യുഎസിൽ എത്തിക്കുന്ന പൂക്കളിൽ 90% മിയാമി വഴിയാണ് വരുന്നത്. ബാക്കി 10% ലോസ് ഏഞ്ചൽസ് വഴിയാണ് എത്തിക്കുന്നത്.
ALSO READ; ഡൊണാൾഡ് ട്രംപിൻ്റെ കടത്തൽ നയത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ രൂക്ഷ വിമർശനം
പ്രധാനമായും കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നാണ് ഈ പൂക്കൾ ഇറക്കുമതി ചെയ്യുന്നത്.മയാമിയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ കൊളംബിയയിലെ മെഡെലിൻ ആസ്ഥാനമായുള്ള ഏവിയങ്ക കാർഗോയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ, കമ്പനി 300 ഫുൾ കാർഗോ വിമാനങ്ങളിലായി ഏകദേശം 18,000 ടൺ പൂക്കൾ എത്തിച്ചതായി സീനിയർ വൈസ് പ്രസിഡൻ്റ് ഡിയോഗോ ഏലിയാസ് കഴിഞ്ഞ ആഴ്ച മയാമിയിൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഓരോ വർഷം കഴിയുന്തോറും പൂക്കളുടെ ആവശ്യകത കൂടി വരുകയാണെന്നും അതിനാൽ തന്നെ ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പൂക്കൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ ഏറ്റവും വലിയ ഇറക്കുമതികളിൽ ഒന്നാണ് പൂക്കൾ എന്ന് മിയാമി-ഡേഡ് ചീഫ് ഓപ്പറേഷൻ ഓഫീസർ ജിമ്മി മൊറേൽസ് പറഞ്ഞു. കഴിഞ്ഞ വർഷം വിമാനത്താവളത്തിന് 3 ദശലക്ഷം ടണ്ണിലധികം കാർഗോ ലഭിച്ചതായാണ് വിവരം. ഏകദേശം 400,000 ടൺ പൂക്കൾ വിമാനത്താവളത്തിലെത്തിയത്. 1.6 ബില്യൺ ഡോളറിലധികം വിലവരും. മനോഹരമായ ബൊക്കെ രൂപത്തിലാണ് ഇവ ജനങ്ങളിലേക്ക് എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

