‘നമ്മൾ നെയ്യും വസന്തം മായരുതെങ്ങും’; ആ കളിചിരികൾ മാഞ്ഞപ്പോൾ മായാതെ ആശ ടീച്ചറുടെ അവസാന ഈണം

asha teacher song valpara accident

അവധിയൊന്ന് ആഘോഷമാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു ആ സംഘം. പക്ഷേ അവരെ വഴിയിൽ കാത്തിരുന്നത് മരണമായിരുന്നു. മരണത്തിന് തൊട്ട് മുൻപ് ആ വണ്ടിയിലിരുന്ന് ആശ ടീച്ചർ പാടിയ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരാണ് വിനോദയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ടവരായിരുന്നു ആ അധ്യാപകർ. പത്ത് അധ്യാപകരുണ്ടായിരുന്ന ആ കൊച്ചു വിദ്യാലയത്തിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രമാണ്.

പാങ്ങ് സ്കൂളിലെ ഒന്നാം ക്ലാസ്സുകാരനായ അജുവിന്റെ അമ്മയാണ് മരിച്ച ആശ. സാധാരണയായി എല്ലാ യാത്രകളിലും മകൻ അജുവിനെ കൂടെക്കൂട്ടാറുള്ള ടീച്ചർ ഈ യാത്രയിൽ അവനെ തനിച്ചാക്കിയാണ് പോയത്. എന്നാൽ അപ്പോൾ ആശയും അറിഞ്ഞ് കാണില്ല, ആ യാത്ര അവസാനത്തെ ആയിരിക്കുമെന്ന്.

ALSO READ: കാഴ്ച്ചയില്ലാത്ത ഭർത്താവിനെ സഹായിക്കാൻ ഒപ്പം പോയി; ഒടുവിൽ മരണത്തിലും ആ ദമ്പതികൾ ഒന്നിച്ച്

ആശ ടീച്ചര്‍ ഒരു വിനോദയാത്രക്കിടെ പാടിയ പാട്ട് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. “പൂക്കൾ പനീനീർ പൂക്കൾ… നീയും കാണുന്നുണ്ടോ…” എന്ന് തുടങ്ങുന്ന ആ പാട്ട് “നമ്മൾ നെയ്യും വസന്തം മായരുതെങ്ങും…” എന്ന വരികളിലാണ് അവസാനിക്കുന്നത്.

വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് ആണ് നിയന്ത്രണം വിട്ട ട്രാവലർ വാൻ മറിഞ്ഞത്. വാഹനം പൂർണ്ണമായും തകർന്നുപോയ ആ അപകടത്തിൽ എട്ടുപേർ സംഭവസ്ഥലത്തു തന്നെ മരിക്കുകയും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News