വാമനപുരത്തെ ഒന്നര വയസുകാരിയുടെ കൊലപാതകം; അമ്മ അശ്വതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം വാമനപുരത്തെ ഒന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം അശ്വതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോടെ റിമാൻഡ് ചെയ്യും. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.

ക‍ഴിഞ്ഞ ദിവസമാണ് അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ ഒന്നര വയസ്സുകാരി പവിത്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കിടക്കുകയായിരുന്നു. കുട്ടി ഉറങ്ങുകയാണെന്നാണ് കരുതിയെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ALSO READ: ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമുള്ളതിന് തെളിവ്, കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

പൊലീസിൻ്റെ പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകളും, ചുണ്ട് മുറിഞ്ഞതായും കണ്ടെത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി, പൊലീസിനോട് പിന്നീട് കുറ്റസമ്മതം നടത്തി. അതേസമയം, അശ്വതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News