ആര്‍എസ്എസും ബിജെപിയും നേതൃത്വം നല്‍കുന്ന വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ കോടികളുടെ തിരിമറി. പ്രതിഷേധവുമായി നിക്ഷേപകര്‍. 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപകരുടെ 54 കോടിയോളം രൂപ തട്ടിയെടുത്താണ് പ്രാഥമിക നിഗമനം.
ആര്‍എസ്എസും ബിജെപിയും നേതൃത്വം നല്‍കുന്നതാണ് വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘം. ബാങ്കില്‍ വലിയ തട്ടിപ്പ് നടന്നെന്നാണ് പരാതി. മുതലും പലിശയും ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം പ്രസിഡന്റ് വള്ളക്കടവ് പൊന്നറനഗറില്‍ വിജയകുമാര്‍, ബ്രാഞ്ച് മാനേജര്‍ ഗോപകുമാര്‍, സെക്രട്ടറി ശ്രീകല എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
Also Read: ‘ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിനുണ്ട്’; ഒടുവിൽ സത്യം വെളിപ്പെടുത്തി മുരളീധരൻ
ഈഞ്ചക്കല്‍, നെടുമങ്ങാട്, നേമം എന്നിവിടങ്ങളില്‍ സംഘത്തിന് ബ്രാഞ്ചുകള്‍ ഉണ്ട്. ഏഴുമാസംമുമ്പ് ഈഞ്ചക്കിലെ പ്രധാന ഓഫീസില്‍ നിക്ഷേപകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.
ബിജെപിയുടെ സഹകാര്‍ ഭാരതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ വിജയകുമാര്‍. ഒരു ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘത്തില്‍നിന്ന് 30 ലക്ഷത്തോളം രൂപ പലരുടെയും പേരിലായി വായ്പ എടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. അപേക്ഷകരുടെ രേഖകള്‍ ഉപയോഗിച്ച് ഭരണസമിതി അംഗങ്ങള്‍തന്നെ വായ്പ തരപ്പെടുത്തിയതായും പരാതിയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here