കാനഡയിലെ ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു

VANCOUVER ACCIDENT

കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു.വാൻകൂവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കുമുണ്ട്. മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കാനഡയിലെ പ്രധാന ഉത്സവമായ ലാപു ലാപു ഡേ ബ്ലോക്ക് പാർട്ടി നടന്നിരുന്ന ഈസ്റ്റ് 41-ാം അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റിയോ പ്രതിയെപ്പറ്റിയേയോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ALSO READ: ഇറാനിലെ തുറമുഖ സ്ഫോടനം: മരണം 18 ആയി; 700 പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

അതേസമയം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തെ പറ്റി അറിഞ്ഞപ്പോള്‍ തൻ്റെ ഹൃദയ തകര്‍ന്നുപോയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.വാൻകൂവർ മേയർ കെൻ സിമ്മും ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും സമാനമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ENGLISH NEWS SUMMARY: A number of people were killed and multiple others were injured in Vancouver after a driver drove into a crowd at a Filipino street festival in the western Canadian city, police said on Saturday. The driver has been taken into custody, police said in a post on social media platform X


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News