ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ കനത്ത പൊലീസ് കാവലിൽ പൂജപ്പുര സെൻട്രൽ ജെയിലിൽ എത്തിച്ചു. ആംബുലൻസിലാണ് പ്രതിയെ ജയിലിൽ എത്തിച്ചത്.
ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഇയാളെ ജയിലിലേക്ക് മാറ്റും.അതേസമയം, കൊല്ലപ്പെട്ടത് ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വന്ദനയെ അവസാനമായി ഒരുനോക്കു കാണാൻ നിരവധി പേരാണ് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയിൽ എം.സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. വന്ദനയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News