തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെ സർവീസ് നീട്ടി വന്ദേഭാരത്

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി. റെയിൽവേ ബോർഡ് ആണ് ഉത്തരവിറക്കിയത്. ഏത് ദിവസം മുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.

ALSO READ: ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ധനസഹായം നല്‍കിയത് 416 കോടി രൂപ; തിരികെ ഫണ്ടുകളൊന്നും ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വിബി എക്‌സ്‌പ്രസ് 574 കിലോമീറ്റർ സഞ്ചരിക്കാൻ 8.5 മണിക്കൂർ (ശരാശരി വേഗത 71 കിലോമീറ്റർ) എടുക്കുമ്പോൾ, തിരുവനന്തപുരം-മംഗളൂരു സെൻട്രൽ വിബി എക്‌സ്‌പ്രസിന് അതേ ദൂരം പിന്നിടാൻ 8.35 മണിക്കൂർ (ശരാശരി വേഗത 73 കിലോമീറ്റർ) എടുക്കും.

ALSO READ: കേരളാ പൊലീസ്: കോൺസ്റ്റബിൾ ഡ്രൈവർ; 190 പുതിയ തസ്തിക

രണ്ട് സർവീസുകളും ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കും. റേക്കിൻ്റെ പ്രാഥമിക അറ്റകുറ്റപ്പണി വിപുലീകരണത്തിന് ശേഷം മംഗളൂരു സെൻട്രലിൽ നടത്തും. നിലവിൽ കാസർകോട്-തിരുവനന്തപുരം-കാസർകോട് ഇടയിൽ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്നില്ല, റേക്കുകളുടെ പ്രാഥമിക അറ്റകുറ്റപ്പണികൾ തിരുവനന്തപുരത്താണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here