‘വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് ആർഎസ്എസ് അജണ്ട, അത് നടപ്പിലാക്കേണ്ട ബാധ്യത കേരളത്തിനില്ല’

pinarayi vijayan

വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ല. മുഴുവൻ ചൊല്ലുക എന്നത് ആർഎസ്എസ് അജണ്ടയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. അത് നടപ്പിലാക്കേണ്ട ബാധ്യത കേരളത്തിനില്ലെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഇ ഡി റെയ്ഡ് പോലുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണ് എന്നത് അദ്ദേഹത്തോട് ചോദിക്കണം. ബിജെപി ഇതര പാർട്ടികൾക്കെതിരെ കഠിനമായ നിക്കമാണ് എല്ലാ കാലത്തും ബിജെപി സർക്കാർ ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

ALSO READ; നയപ്രഖ്യാപനം അല്ല നയരാഹിത്യത്തിന്റെ പ്രഖ്യാപനം; പിണറായി വിജയൻ

കോൺഗ്രസിന് അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ ഇ ഡിക്കെതിരെ പ്രതികരിക്കാറ്. എം കെ സ്റ്റാലിൻ അരവിന്ദ് കെജരിവാൾ എന്നിവർ ആ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ വസ്തുതകൾക്ക് ചേരാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News