രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘വന്ദേ മെട്രോ’ ഡിസംബര്‍ മുതല്‍

വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് ശേഷം പുതിയ മെട്രോ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖലയായ വന്ദേ മെട്രോ 2023 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ മെട്രോ സര്‍വീസ് തുടങ്ങാനുള്ള പ്രചോദമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലെ ട്രെയിനുകള്‍ക്ക് സമാനമാണ് പുതിയ പദ്ധതി. ഇതുവഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

100 കിലോമീറ്ററിനിടയില്‍ ദൂരം സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രധാന നഗരങ്ങളെയാകും വന്ദേ മെട്രോ തീവണ്ടി ബന്ധിപ്പിക്കുക. അതിവേഗം സഞ്ചരിക്കാനാകുന്ന വിധത്തിലാകും ട്രെയിനിന്റെ രൂപകല്‍പന. ദിവസേന നാലോ അഞ്ചോ സര്‍വീസ് നടത്താനായേക്കുമെന്നും യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എട്ടു കോച്ചുകളാകും ട്രെയിനിലുണ്ടാകുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയ്ക്കും ലക്‌നൗവിലെ റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും നിര്‍മ്മാണ ചുമതല നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News