സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ല, വന്ദേഭാരത് കാസര്‍ക്കോട് വരെ നീട്ടി; റെയില്‍വേ മന്ത്രി

വന്ദേഭാരത് കാസര്‍ക്കോട് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് അഭിമാന പദ്ധതിയാണെന്നും കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വന്ദേഭാരത് ഓടുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് തീവണ്ടിയുടെ ദൂരം കാസര്‍ക്കോട്ടേക്ക് കൂടി നീട്ടിയതെന്നും വന്ദേ ഭാരതിന്റെ വേഗം കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി പാളം നവീകരിക്കും. ആദ്യഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

തീവണ്ടി സഞ്ചരിക്കുന്ന പാതയിലെ വളവുകളെല്ലാം നിവര്‍ത്തും. ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. രണ്ടാം ഘട്ട വികസനത്തിന് 3-4 വര്‍ഷം എടുക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 24, 25 തീയതികളില്‍ കേരളം സന്ദര്‍ശിക്കും.ഏപ്രില്‍ 25ന് പ്രധാനമന്ത്രി നിരവധി റെയില്‍വേ വികസന പദ്ധതികള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News