വന്ദേഭാരത് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തി

വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി. 9.30നാണ് തിരികെ എത്തിയത്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക 12.20ന് കണ്ണൂരെത്തി. ആദ്യ യാത്രയ്ക്ക് വേണ്ടിവന്നത് 7.10 മണിക്കൂര്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 2.20 ഓടെയാണ് പുറപ്പെട്ടത്. തിരികെ എത്താന്‍ വേണ്ടിവന്നത് 7.20 മണിക്കൂര്‍.

പരീക്ഷണ ഓട്ടം കാരണം ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകളാണ് ഇന്ന് വൈകി ഓടിയത്. അരമണിക്കൂര്‍ വരെ മറ്റു ട്രെയിനുകള്‍ക്ക്  സാധരണ സമയത്തിലുപരി കാക്കേണ്ടി വന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News