ജയിലര്‍ കണ്ട് കയ്യടിച്ചു, വിസിലടിച്ചു: ഞാന്‍ രജിനി സാറിന്റെ വലിയ ആരാധികയാണെന്ന് വാണി വിശ്വനാഥ്

നമ്മുടെ ആര്‍ട്ടിസ്റ്റ് സ്‌ക്രീനില്‍ വരുമ്പോള്‍ ഒരു ആവേശമാണെന്നും ഞാന്‍ രജിനി സാറിന്റെ വലിയ ആരാധികയാണെന്നും നടി വാണി വിശ്വനാഥ്. രജിനികാന്ത് ചിത്രങ്ങള്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാന്‍ ശ്രമിക്കുമെന്നും ശിവാജി വരെ അത് സാധ്യമായിരുന്നുവെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാലനിനോടാണ് വാണി വിശ്വനാഥ് മനസ് തുറന്നത്.

‘നമ്മുടെ ആര്‍ട്ടിസ്റ്റ് സ്‌ക്രീനില്‍ വരുമ്പോള്‍ ഒരു ആവേശമാണ്, ഞാന്‍ രജിനി സാറിന്റെ വലിയ ആരാധികയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ട്. പേപ്പര്‍ പറത്തലും വിസില്‍ അടിക്കലും ഒക്കെ ചെയ്യാറുണ്ട്. അദ്ദേഹം എന്തൊരു മനുഷ്യനാണ്. പ്രവചിക്കാന്‍ പറ്റാത്ത ആര്‍ടിസ്റ്റാണ് അദ്ദേഹം.

തന്റെ മകന്‍ വേറെ ആരുടെ ഫാന്‍ ആണെങ്കിലും താന്‍ ആരാധിക്കുന്നവരുടെ സിനിമകള്‍ കൊണ്ട് കാണിക്കുമ്പോള്‍ തനിക്ക് അത് പ്രത്യേക ആവേശവും സന്തോഷവുമാണ്. രജിനികാന്ത് ചിത്രങ്ങള്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാന്‍ ശ്രമിക്കുമെന്നും ശിവാജി വരെ അത് സാധ്യമായിരുന്നുവെന്നും’ വാണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here