‘വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി’; സന്തോഷം പങ്കുവെച്ച് വരദ

സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വരദ. അഭിനയ രംഗത്ത് സജീവമായ വരദ അവതാരകയായും തിളങ്ങിയ താരമാണ്.യൂട്യൂബ് ചാനലിലൂടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം പ്രിയസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വരദ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി, നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം, എന്നാണ് ചിത്രത്തിനൊപ്പം വരദ കുറിച്ചത്. ലക്ഷ്മി മമ്മി ആന്‍ഡ് ഡാഡിയെന്നായിരുന്നു ചിത്രത്തിന് താഴെ മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയം സീരിയലില്‍ ഇരുവരുടെയും മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു.

ALSO READകാത്തിരിപ്പിന് വിരാമം ; ‘ആടുജീവിതം’ അടുത്ത വര്‍ഷം എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

രണ്ടാമത്തെ കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് പേളി തെളിയിച്ചിരുന്നു. അമ്മയാകാന്‍ പോകുന്നതിന്റെ മുന്നോടിയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് പേളി ഇപ്പോള്‍.

ALSO  READ‘മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി’; ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ശ്രിനിഷ് അരവിന്ദും വരദയും ഒന്നിച്ച് അഭിനയിച്ച പരമ്പരയായ പ്രണയം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മികച്ച സ്വീകാര്യതയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു ശ്രിനിഷ് അവതരിപ്പിച്ചത്. ലക്ഷ്മി ശരണ്‍ എന്ന കഥാപാത്രമായെത്തിയത് വരദയായിരുന്നു.അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ശ്രിനിഷിന് ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചത്. ഷോയില്‍ മത്സരിച്ചതോടെയാണ് കരിയറും ജീവിതവും മാറിമറിഞ്ഞത്.

View this post on Instagram

A post shared by Varada (@varada_emi)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News