വെരിക്കോസ് വെയിൻ നിസാരമല്ല; എന്തുകൊണ്ട് ഇത് വരുന്നു ?

varicose VEIN

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ചില ആളുകളുടെ കാലുകളിൽ വീർത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്പുകൾ ? വെരിക്കോസ് വെയിൻ എന്ന് വിളിക്കുന്ന രോഗാവസ്ഥ ആണ് ഇത്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരീരകലകൾക്ക് ഓക്സിജൻ നൽകിയശേഷം കലകളിൽ നിന്ന് ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് എന്ന മലിനവസ്തുവിനെ പുറന്തള്ളാനും ഓക്സിജൻ സമ്പുഷ്ടമാക്കാനും കലകളിൽ നിന്ന് രക്തം ഹൃദയത്തിലേയ്ക്ക തിരിച്ചെത്താൻ സഹായിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ വെയിനുകൾ. സിരകളിൽ രക്തപ്രവാഹത്തിന് സഹായിക്കാൻ സൂക്ഷ്മവാൽവുകൾ ഉണ്ട്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിന്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോ​ഗം.

രക്തപ്രവാഹത്തിന് സഹായിക്കുന്ന ഈ വാൽവുകളുടെ തകരാറ് കാരണം രക്തം ശരിയായ രീതിയിൽ മുകളിലേക്ക് പമ്പ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ രക്തം കാലിലെ സിരകളിൽ തന്നെ കെട്ടിക്കിടക്കും. ഇതുമൂലം സിരകൾ ക്രമേണ വികസിക്കുകയും പിണഞ്ഞ് രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ വെയിനിന്റെ ഭിത്തിയുടെ ഘനം കുറയുന്നു. ഇതോടെ ചെറിയ ക്ഷതം കൊണ്ടു തന്നെ പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.

ALSO READ: ചായ കുടിക്കാനുള്ള ബെസ്റ്റ് ടൈം ഏതാണ്? ആരോഗ്യവിദഗ്ധരുടെ നിർദേശം ഇങ്ങനെ

രക്തം കട്ട പിടിച്ച് വെയിൻ അടഞ്ഞാൽ രക്തം സൂപ്പർഫിഷ്യൽ വെയിനിലേക്ക് തിരിച്ച് ഒഴുകാൻ ഇടയാകുന്നു. ഇതും ഇവ വികസിക്കാനും വാൽവുകൾ പ്രവർത്തനരഹിതമാകാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യത്തിൽ രക്തം തിരിച്ച് സൂപ്പർഫിഷ്യൽ സിസ്റ്റത്തിലേക്ക് ഒഴുകാനും വെരിക്കോസ് വെയിൻ ഉണ്ടാകാനും ഇടയാക്കും.

വാൽവുകൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യതകൾ പലതാണ്. ജന്മനാ തന്നെ വാൽവുകൾ ശരിയായി പ്രവർത്തിക്കാതിരുന്നാൽ വാൽവുകൾക്ക് തകരാർ സംഭവിക്കാം. കാലിനുണ്ടാകുന്ന ക്ഷതങ്ങൾ, മറ്റു രോഗാവസ്ഥകൾ എന്നിവ വെയിനിലെ വാൽവുകളുടെ പ്രവർത്തനം ക്രമേണ തകരാറിലാക്കും.

വയറിനുള്ളിൽ ഉണ്ടാകുന്ന ചില വലിയ മുഴകളും ചില രോഗങ്ങളും മുകളിലോട്ടുള്ള രക്തപ്രവാഹത്തിനു തടസമാകുകയും കാലിൽ വെരിക്കോസ് വെയിനിനു കാരണമാകുകയും ചെയ്യുന്നു. അസാധാരണമായ പൊക്കമുള്ള വ്യക്തികളിലും പൊണ്ണത്തടി ഉള്ളവരിലും, കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്നവരിലും വെരിക്കോസ് വെയിൻ വരാൻ സാധ്യത ഏറെയാണ്.

ഇനി രോഗലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കാലിൽ തെളിഞ്ഞു കാണുന്ന രക്തക്കുഴലുകൾ, കാലുകളിൽ അനുഭവപ്പെടുന്ന വേദന,
കാൽപാദങ്ങളിൽ നീര്, തൊലിയിലെ നിറ വ്യത്യാസം, ചൊറിച്ചിൽ, വേദനയോടു കൂടിയ ഉണങ്ങാത്ത വ്രണങ്ങൾ എന്നിവ ഇവയിൽ പെടുന്നു.

ക്ലിനിക്കൽ പരിശോധനയിലൂടെ വെരിക്കോസ് ഈ രോഗം സ്ഥിരീകരിക്കാൻ സാധിക്കും. പക്ഷേ ഏത് ഭാഗത്താണെന്ന് തകരാർ ഉള്ളതെന്ന് കണ്ടെത്താനായി കാലിലെ രക്തക്കുഴലുകളിലെ ഡോപ്പ്‌ലർ സ്റ്റഡി നടത്താറുണ്ട്. വയറിന്റെ സ്‌കാൻ മുഖേന ഉദര രോഗങ്ങളെ തിരിച്ചറിയാം. താൽകാലികമായ ആശ്വാസം നൽകുന്നതും അസുഖത്തിന്റെ തീവ്രത കുറയ്ക്കുന്നതുമായ ചികിത്സയാണ് കൺസർവേറ്റീവ് മാനേജ്‌മെന്റ്. പൂർണമായ ചികിത്സ സർജറി അഥവാ ഓപ്പറേഷൻ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News