തന്തൂരി ആലു, കുര്‍കുറി ബിന്ദി, ഡാര്‍ജലിങ് ടീ; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കൾക്കായി ഒരുങ്ങുന്ന ഭക്ഷണ രുചികൾ

ഇന്ത്യയിൽ ആരംഭിച്ച ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്ര തലവന്മാർക്ക് കഴിക്കാൻ ഒരുക്കുന്നത് വ്യത്യസ്ത രുചികൾ. ഐ ടി സി ഹോട്ടല്‍ ശൃംഖലയാണ് ഇവർക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളിലാണ് പ്രഭാത ഭക്ഷണം തയ്യാറാക്കിയത്. ഉച്ചഭക്ഷണവും വൈകുന്നേരത്തെ സ്നാക്സും ഡിന്നറും ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ:ജി 20;വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുമായി സംഘാടകര്‍

ഇന്ന് ഉച്ചക്ക് വെജിറ്റേറിയന്‍ പ്ലേറ്റര്‍ ഒരുക്കുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിലെ പരമ്പരാഗത വെജിറ്റേറിയന്‍ ഭക്ഷണ രുചികൾ അറിയുന്നത് കൂടിയാണീ ഉച്ച ഭക്ഷണവിരുന്ന്. ഉരുളക്കിഴങ്ങു കൊണ്ടുള്ള തന്തൂരി ആലു, വെണ്ടക്ക കൊണ്ടുള്ള കുര്‍കുറി ബിന്ദി, ഗുച്ചി പുലാവ്, പനീര്‍ ടില്‍വാല എന്നിവയാണ് ഉച്ചഭക്ഷണത്തിലെ വ്യത്യസ്തമായ വെജിറ്റേറിയൻ ഐറ്റംസ്. രാത്രിയിലെ ഡിന്നറിന് ചോളം കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഉള്‍പ്പെടെയുണ്ട്. ചക്ക, കാട്ടു കൂണ്‍ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങള്‍,സാലഡുകൾ, കേരള മട്ട അരി കൊണ്ടുള്ള ചോർ എന്നിവയും ഉണ്ട്. വിവിധതരം ഡെസേര്‍ട്ടുകളും ഇവക്കൊപ്പമുണ്ടാകും. കുങ്കുപൂവ് ഉള്‍പ്പെടെ ചേര്‍ത്തുള്ള കശ്മീരി കഹ്വ ഗ്രീന്‍ ടീയും ഫില്‍റ്റര്‍ കോഫിയും ഡാര്‍ജലിങ് ടീയുമെല്ലാം ഇവർക്ക് രുചിക്കാനാകും. പഞ്ചാബിലെ തട്ക ദാൽ ,ഊത്തപ്പം , ഇഡ്‌ലി ബംഗാളി രസഗുള, ദക്ഷിണേന്ത്യയിലെ മസാല ദോശ, ജിലേബി തുടങ്ങി നിരവധി പ്രത്യേക വിഭവങ്ങളും മധുരപലഹാരങ്ങളും വിളമ്പും. കൂടാതെ ഗോൽഗപ്പ, ദഹി ബല്ല, സമൂസ, ഭേൽപുരി, വടപാവ്, ചത്പതി ചാട്ട് തുടങ്ങിയ സ്ട്രീറ്റ്‌ഫുഡ്‌ ഭക്ഷണങ്ങളും തീൻ മേശയിൽ ഉണ്ടാകും.

ALSO READ:ജി 20 ഉച്ചകോടിക്ക് ദില്ലിയില്‍ ഇന്ന് തുടക്കം: വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും തലസ്ഥാനത്ത്

ഐ ടി സിയുടെ ഏറ്റവും പ്രശസ്തരായ ഷെഫുമാരാണ് ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്.  ഉച്ചകോടിയുടെ തീമായ ‘വസുദൈവകുടുംബകം’ എന്ന ആശയത്തോട് യോജിക്കുന്ന തരത്തില്‍ ആകും ഭക്ഷണ ക്രമീകരണവും.

അതേസമയം ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികള്‍ക്കും പുറമെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here