മാതൃ ദിനത്തിൽ ക്രൂരത; വർക്കലയിൽ 87കാരിയെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ചേർന്ന് മർദ്ദിച്ചതായി പരാതി

VARKKALA CRIME NEWS

തിരുവനന്തപുരം വർക്കലയിൽ മാതൃ ദിനത്തിൽ 87 വയസ്സുകാരിയായ മാതാവിനെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ക്രൂരമായി മർദ്ദിച്ചതായി പരാതി. വർക്കല പാളയംകുന്ന് വീട്ടിൽ ഇന്ദിരയമ്മയെയാണ് മകളും ചെറുമകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

ALSO READ: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ലൈംഗികാതിക്രമം; ബ്രൂസ്ലി ഷിബുവിനെതിരെ കേസെടുത്ത് പൊലീസ്

ഇക്കഴിഞ്ഞ നാലാം തീയതി ആണ് സംഭവം. ഇന്ദിരയമ്മയുടെ കയ്യിൽ കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തതിനു ശേഷം വീട്ടിൽ നിന്നും വലിച്ചിഴച്ച് പുറത്തു തള്ളിയതായിട്ടാണ് പരാതി. ഇന്ദിരമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചെറുമകൾക്ക് പഠനാവശ്യത്തിനായി ഇന്ദിരയമ്മയുടെ പക്കൽ നിന്നും മകൾ വീടിന്റെയും പുരയിടത്തിന്റെയും പ്രമാണങ്ങൾ വാങ്ങി ബാങ്കിൽ പണയം വയ്ക്കുകയും ശേഷം അമ്മയുടെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും മകൾ തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കുടുംബ വീടിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഇന്ദിരയമ്മയെ ഇക്കഴിഞ്ഞ നാലാം തീയതി മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ചേർന്ന് മർദ്ദിച്ചശേഷം ഇറക്കി വിട്ടുവെന്ന് അയിരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന് അമ്മയും ഇളയ മകനും കോടതിയെ സമീപിച്ചതോടെ ഇന്ദിരയമ്മയെ വീട്ടിൽ നിന്നും ഇറക്കി വിടരുതെന്നും, താമസിക്കാൻ അനുവദിക്കണമെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ ഇന്ന് വീണ്ടും അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇവരെ വീട്ടിലേക്ക് മാറ്റുകയും മകൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News