
വർക്കലയിൽ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി വിവരം. ഐഎൻടിയുസി നേതാക്കളാണ് ആക്രമണത്തിനുപിന്നിൽ. ഐഎൻടിയുസി ഓട്ടോ തൊഴിലാളി മണ്ഡലം പ്രസിഡണ്ട് സജീറാണ് വിനോദസഞ്ചാരിയായ യുവതിയെ അപമാനിച്ചത്. ബിയർ കുപ്പി കടലിൽ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവതിയെ അപമാനിച്ചത്.
ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം യുവതിയെ അപമാനിക്കുന്ന തരത്തിൽ സജീർ പോസ്റ്റിട്ടതും വലിയ വിമർശനങ്ങൾക്ക് കാരണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

