വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി; കാണാതായത് വർക്കല സ്വദേശിയെ

Varkala missing youth

തിരുവനന്തപുരം വർക്കലയിൽ വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ചുമടുതാങ്ങി സ്വദേശി മുഹമ്മദ് ഇന്‍സാമിനെയാണ് കാണാതായത്. സംഭവത്തിൽ കുടുംബം വർക്കല പൊലീസിൽ പരാതി നൽകി.

ചെന്നൈ എയർപോർട്ടിൽ നിന്നാണ് യുവാവിനെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. അബുദാബിയിൽ നിന്നും ജോബ് വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് വരുകയായിരുന്നു. മാർച്ച്‌ 30ന് ചെന്നൈ എയർപോർട്ടിൽ എത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചിരുന്നു.

ALSO READ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി

എയർപോർട്ടിൽ നിന്ന് മുഹമ്മദ് ഇന്‍സാം വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

A youth from Varkala, who returned from Abu Dhabi, has gone missing after reaching Chennai airport. Police begin investigation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News