വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ

Hema Committee

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ. വയറുവേദന മൂലം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. തുടർന്ന് അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

ALSO READ: വഴിക്കടവ് അപകടം: പന്നിയെ വെടി വയ്ക്കാൻ പഞ്ചായത്തിനെ അനുവദിച്ചിരുന്നു, ഇത് നടപ്പാക്കിയോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali