
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം വരുൺ ചക്രവർത്തിയുടെ ‘കരിങ്കാളി’ റീൽ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റാകുന്നത്. ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ സന്തോഷം റീലിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ. ‘ആവേശം’ സിനിമയിലൂടെ ഫഹദ് ഫാസിൽ ഹിറ്റ് ആക്കിയ ‘കരിങ്കാളി’ റീൽ വരുൺ ചക്രവർത്തി പുനരവതരിച്ചതോടെ കമന്റ് ബോക്സിൽ മലയാളികളും സന്തോഷം പങ്കിടാൻ ഒഴുകിയെത്തി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേർ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തി.
റീലിന് പിന്നിൽ സഞ്ജു എഫക്ട് ആണെന്ന് കുറിച്ചവരും നിരവധിയാണ്. ലോകകപ്പ് ട്രോഫിയും മുന്നിൽ വെച്ചാണ് വരുൺ ചക്രവർത്തിയുടെ റീൽ. ‘എടാ മോനെ… രംഗൻ ചേട്ടൻ കാണിക്കും എന്ന് പറഞ്ഞാൽ കാണിക്കും’ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗും ക്യാപ്ഷനായി നൽകിയിട്ടുണ്ട്. വരുണിന്റെ രസകരമായ അവതരണവും കൂടിയായതോടെ റീൽ വൻ ഹിറ്റായി. ഇതിനോടകം 3 മില്യണിലേറെ ലൈക്കാണ് റീൽ സ്വന്തമാക്കിയത്.
ALSO READ: സഞ്ജുവിനും ബുമ്രയ്ക്കും സമ്മാനത്തുകയില്ല, നൽകിയത് ട്രോഫി മാത്രം; കാരണം അറിയാം
അതേസമയം ടി-20 വേൾഡ് കപ്പിൽ 96 റൺസിനാണ് ന്യൂസീലൻഡിനെ ഇന്ത്യ മുട്ടുകുത്തിച്ചത്. മലയാളികളുടെയും അഭിമാന താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് വിജയത്തിൽ നിർണായകമായി. പ്ലെയർ ഓഫ് ദി ടൂർണമെന്റാകാനും സഞ്ജുവിനായി. മത്സരശേഷം കേരളത്തിലെത്തിയ സഞ്ജുവിന് മികച്ച സ്വീകരണമാണ് സർക്കാരും മലയാളികളും ഒരുക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

