റെക്കോർഡ് വിക്കറ്റ് നേട്ടം ഒപ്പം തന്നെ മാച്ച് ഫീയുടെ 25% പിഴയും ‘സ്വന്തമാക്കി’ വരുൺ ചക്രവർത്തി

Varun Chakravarthy

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് മാച്ച് ഫീയുടെ 25% പിഴ ശിക്ഷ. കൊൽക്കത്ത ചെന്നൈ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് മാച്ച് റഫറി ശിക്ഷ വിധിച്ചത് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകുകയുണ്ടായി.

ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 തെറ്റാണ് മാച്ചിനിടയിൽ താരം ചെയ്തത്. ബാറ്റ്സമാൻ ഔട്ടാകുമ്പോൾ പ്രകോപനപരമായ വാക്കുകളോ, ആക്ഷനോ, ആം​ഗ്യമോ ഔട്ടായ ബാറ്റ്സമാനു നേരെ കാണിക്കുന്നതാണ് ലെവൽ 1 തെറ്റ്.

Also Read: അതിന് നീരജ് എന്ത് പിഴച്ചു?; പാക് ജാവലിന്‍ ത്രോ താരം എക്‌സില്‍ പോസ്റ്റിട്ടതിന് നീരജിനെതിരെ സൈബറാക്രമണം

ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളെ ഇല്ലാതാക്കി ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചിരുന്നു. ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ബ്രെവിസിന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയായിരുന്നു. ബ്രെവിസിനെ പുറത്താക്കിയതിനു ശേഷം വരുൺ ചക്രവർത്തി നടത്തിയ ആഘോഷമാണ് ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായത്.

തോൽവിയോടെ കെകെആറിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. എന്നാൽ മത്സരത്തിൽ അപകടകാരിയായ ബ്രെവിസിന്റെ വിക്കറ്റെടുത്തപ്പോൾ ഐപിഎല്ലിൽ 100 വിക്കറ്റ് എന്ന നേട്ടവും വരുൺ ചക്രവർത്തി സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News